Hero Image

അറിഞ്ഞിരിക്കാം ചുവന്ന ചീരയുടെ ഈ ഗുണങ്ങൾ

വിറ്റാമിനുകളും ധാതുക്കളും ശക്തമായ ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണ് ചീര. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദ്രോഗം, ക്യാൻസർ എന്നി രോഗങ്ങൾ തടയുന്നത് വരെ ഈ ആരോഗ്യപ്രദമായ ഇലക്കറി ആരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയ്യും. ഇവയിൽ കലോറിയുടെ സാന്നിധ്യം വളരെ കുറവായത് കൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിൽ ചീര ഒരു മികച്ച പച്ചക്കറിയാണ്.

ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ഇവ. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് വിറ്റാമിനുകള്‍ ധാരാളം കാണപ്പെടുന്ന പച്ചക്കറിയാണ് ചുവന്ന ചീര.

ചീര രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്ത്തുന്നു, ജലാംശം നൽകുന്നു, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നിങ്ങനെ നീണ്ട് പോകുന്നു ചീരയുടെ ആരോഗ്യ ഗുണങ്ങൾ.

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കാണപ്പെടുന്നതാണ് ചുവന്ന ചീര. ഒപ്പം ചീരയിൽ അയൺ ധാരാളമായുണ്ട് . അതിനാല്‍ വിളർച്ച കുറയ്ക്കാൻ ചീര സഹായിക്കുന്നു. ചുവന്ന ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുമുണ്ട്.

ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ ചുവന്ന ചീര ദഹനത്തിന് വളരെ നല്ലതാണ്. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഏറെ പ്രയോജനകരമാകുന്നത്.

READ ON APP